ADVERTISEMENT

കൊൽക്കത്ത ∙ ബിജെപിയുമായി ചേർ‍ന്ന് പ്രവർത്തിക്കുമെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവായ മുകുൾ റോയ് പറഞ്ഞു. 2021ൽ ബിജെപി വിട്ട് തൃണമൂലിൽ ചേർന്നെങ്കിലും മാനസികമായി അതിനോടു പൊരുത്തപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന ബിജെപി നേതൃത്വം ഇക്കാര്യം തള്ളിക്കളഞ്ഞു.

ഓർമക്കുറവ് അടക്കമുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതിനാൽ മുകുൾ റോയിയുടെ (69) പ്രഖ്യാപനത്തെ ആരും ഗൗരവത്തിലെടുത്തില്ല. പിതാവ് രോഗബാധിതനാണെന്ന് മകൻ സുഭരാംഗ്ഷുവും അറിയിച്ചു. രോഗിയായ ആളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Senior Trinamool Leader Mukul Roy Expresses Desire To Join BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com