ADVERTISEMENT

ന്യൂഡൽഹി ∙ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിനു ഡൽഹിയിൽ തുടക്കം. ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു, ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റേസ ഖെറെയ് അഷ്ത്യാനി എന്നിവരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വെവ്വേറെ ചർച്ച നടത്തി.

ചൈനീസ് മന്ത്രിയുമായുള്ള ചർച്ചയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം ഇന്ത്യ ഉന്നയിച്ചു. കിഴക്കൻ ലഡാക്കിൽ കടന്നുകയറിയ പ്രദേശങ്ങളിൽ നിന്നെല്ലാം ചൈനീസ് സേന പൂർണമായി പിൻമാറിയാൽ മാത്രമേ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്. വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ സംയുക്തമായി പങ്കെടുക്കുന്ന സമ്മേളനം ഇന്നു നടക്കും. പാക്ക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ഓൺലൈനായി പങ്കെടുക്കും. 

English Summary: SCO defence ministers meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com