ADVERTISEMENT

ന്യൂഡൽഹി ∙ പൊലീസിന്റെ കൺമുന്നിൽ വെടിയേറ്റു മരിച്ച മുൻ എംപി അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവരെ എന്തുകാരണത്താലാണ് മാധ്യമങ്ങളുടെ മുന്നിലൂടെ കാൽനടയായി കൊണ്ടുപോയതെന്ന് വിശദീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവരുടെ കൊലപാതകത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതീഖിന്റെ മകൻ അസദിനെ ​​കഴിഞ്ഞ 13ന് ഝാൻസിയിൽ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിലും റിപ്പോർട്ട് നൽകണം. 3 ആഴ്ചയ്ക്കു ശേഷം ഹർജി വീണ്ടും പരിഗണിക്കും. 

മെഡിക്കൽ പരിശോധനയ്ക്ക് എന്തുകൊണ്ട് ആംബുലൻസിൽ കൊണ്ടുപോയില്ലെന്നും മാധ്യമപ്രവർത്തകർ ഇക്കാര്യം എങ്ങനെ അറിഞ്ഞു എന്നും ജസ്റ്റിസ് എസ്.രവീന്ദ്രഭട്ട്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് യുപി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹത്ഗിയോട് ആരാഞ്ഞു. 2 ദിവസം കൂടുമ്പോൾ വൈദ്യപരിശോധന നടത്തണമെന്നാണ് യുപിയിലെ നിയമമെന്നും ദൂരം കുറവായതുകൊണ്ടാണ് നടത്തിച്ചതെന്നും റോഹത്ഗി പറഞ്ഞു. 

English Summary: Supreme Court directs UP government to submit status report on steps taken post killing of Atiq Ahmed, his brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com