ADVERTISEMENT

റിയാദ് ∙ ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്നലെ വരെ ഓപ്പറേഷൻ കാവേരിയിലൂടെ 3192 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. 11 ദിവസത്തിനിടെ 4 കപ്പലുകളിലും 14 വിമാനങ്ങളിലുമായാണ് ഇന്ത്യക്കാരെ മോചിപ്പിച്ചത്. ഇന്ത്യയിൽ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്തുന്നതുവരെ ദൗത്യം തുടരും. ഇന്നലെ 2 ബാച്ചുകളിലായി 257 പേർ ജിദ്ദയിലെ ക്യാംപിലെത്തി. ഇവരെ വൈകാതെ ഇന്ത്യയിലെത്തിക്കും. ഇന്നലെ ഡൽഹിയിൽ മലയാളികളടക്കം 328 പേരും അഹമ്മദാബാദിൽ 231 പേരും എത്തിച്ചേർന്നു.

ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനു സൗദി അറേബ്യയുടെ സഹായം വിലപ്പെട്ടതാണെന്നു റിയാദിലെ ഇന്ത്യൻ സ്ഥാനപതി സുഹൈൽ അജാസ് ഖാൻ പറ​ഞ്ഞു. അടിയന്തര വൈദ്യസഹായം വേണ്ടവർക്ക് നൽകിയതായും സ്ഥാനപതി പറഞ്ഞു.

നാളെ മുതൽ 7 ദിവസത്തേക്കു കൂടി വെടിനിർത്തലിന് സേനാ തലവൻ അബ്ദൽ ഫത്താ അൽ ബർഹാനും അർധസൈനിക ആർഎസ്എഫ് നേതാവ് മുഹമ്മദ് ഹംദാൻ  ഡഗാലോയും ധാരണയായതായി സുഡാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ധാരണകൾ ലംഘിച്ച് ഖാർത്തൂമിലും ഓംഡർമാനിലും പോരാട്ടം തുടരുകയാണ്. ഭക്ഷണവും മരുന്നും ഉൾപ്പെടെ അവശ്യസാധനങ്ങൾ ലഭ്യമല്ലാതെ വലയുന്ന ജനങ്ങൾക്ക് അവ എത്തിക്കാൻ കഴിയാതെ സന്നദ്ധസംഘടനകൾ വിഷമിക്കുന്നു.

 

English Summary: Operation Kaveri; 3192 People Rescued From Sudan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com