ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോടനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. 

പുരുഷ ജീവനക്കാർക്ക് ദത്തെടുക്കുന്നതിന് മുൻപുള്ള കാലയളവിലോ (പ്രീ അഡോപ്ഷൻ കെയർ സമയം) ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിനെ ദത്തെടുത്തതിനു ശേഷമോ 6 മാസത്തിനകം 15 ദിവസം അവധി അനുവദിക്കും. 

നേരത്തേ ദത്തെടുത്ത ശേഷം മാത്രമായിരുന്നു അവധി.  വനിതകൾക്ക് ഇതേ കാലയളവിൽ 180 ദിവസം അവധിയുണ്ടാകും. 

പ്രീ അഡോപ്ഷൻ സമയത്ത് അവധിയെടുത്തതിനു ശേഷം ദത്തെടുക്കുന്നില്ലെങ്കിൽ ആ അവധി മറ്റ് അവധികളിൽനിന്ന് കുറയ്ക്കുമെന്നും ഭേദഗതി വിജ്ഞാപനത്തിൽ പറഞ്ഞു.

English Summary : Leave for Central Employees even before adoption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com