ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള തെലങ്കാനയിൽ വൈ.എസ്.ഷർമിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടിയുമായി (വൈഎസ്ആർടിപി) കൈകോർക്കാൻ കോൺഗ്രസ് ശ്രമിച്ചേക്കും. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമാണു ഷർമിള.

മുൻപ് ജഗൻമോഹനും ഷർമിളയും ആന്ധ്രയിൽ ഒന്നിച്ചായിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റി. തുടർന്നാണ് ഷർമിള തെലങ്കാനയിൽ സ്വന്തം പാർട്ടി രൂപീകരിച്ചത്. തെലങ്കാനയിൽ 40 മണ്ഡലങ്ങളിൽ സ്വാധീനമുണ്ടെന്നാണ് അവകാശവാദം. അതേസമയം, കോൺഗ്രസുമായി സഖ്യം പരിഗണനയിലില്ലെന്നാണു ഷർമിളയുടെ പ്രതികരണം. 

ഒപ്പം നിന്നാൽ രാജ്യസഭാംഗത്വം, ആന്ധ്രയിലെ പാർട്ടിച്ചുമതല എന്നിവയാണു ഷർമിളയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണു നീക്കങ്ങൾക്കുപിന്നിലെന്നും സൂചനയുണ്ട്. ഇക്കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചിട്ടില്ല. 

English Summary: Congress attempt for alliance with YSR Telangana Party lead by Y.S. Sharmila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com