ADVERTISEMENT

ന്യൂഡൽഹി ∙ 2022–23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കാൻ സൗകര്യമൊരുക്കിയതായി ഇൻകം ടാക്സ് വകുപ്പ് ട്വീറ്റിൽ അറിയിച്ചു. വ്യക്തികൾക്കും പ്രഫഷനലുകൾക്കും ചെറുകിട ബിസിനസുകാർക്കുമുള്ള ഐടിആർ 1, ഐടിആർ 4 എന്നീ ഫോമുകളാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. മറ്റു ഫോമുകളും വൈകാതെ സജ്ജമാക്കും. അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടാത്തവർക്ക് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. 

മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള മാസശമ്പളക്കാർക്കുള്ളതാണ് ഐടിആർ–1 ഫോം. അനുമാന നികുതി തിരഞ്ഞെടുത്ത ബിസിനസുകാരും പ്രഫഷനലുകളും വാർഷിക വരുമാനം 50 ലക്ഷത്തിൽ കവിയാത്ത വ്യക്തികളും ഫയൽ ചെയ്യേണ്ടത് ഐടിആർ–2 ആണ്.

English Summary: Income tax return online submission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com