ഷിംല ∙ ടിവി സീരിയൽ താരം വൈഭവി ഉപാധ്യായ (38) ഹിമാചൽപ്രദേശിൽ കാർ അപകടത്തിൽ മരിച്ചു. മൃതേദഹം ഇന്നലെ മുംബൈയിൽ എത്തിച്ച് സംസ്കാരം നടത്തി. ബോറിവ്‌ലി സ്വദേശിനിയായ വൈഭവി സഞ്ചരിച്ച വാഹനം ചൊവ്വാഴ്ച പുലർച്ചെ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് കാറിൽ നിന്ന് പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിങ്ങിനു കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
‘സാരാഭായ് വേഴ്സസ് സാരാഭായ്’ എന്ന പരമ്പരയിലെ ജാസ്മിൻ എന്ന കഥാപാത്രമാണ് വൈഭവിയെ പ്രശസ്തയാക്കിയത്. ചില ഹിന്ദി സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
English Summary: Actress Vaibhavi Upadhyaya dies in accident