ന്യൂഡൽഹി ∙ പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണു ലക്ഷ്യമിടുന്നതെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാർലമെന്റ്. അവിടെ രാഷ്ട്രപതിക്കാണു പ്രഥമസ്ഥാനം. അഹങ്കാരം നിറഞ്ഞ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ പാരമ്പര്യത്തെ തകിടംമറിക്കുകയാണെന്നും ഖർഗെ ആരോപിച്ചു.
English Summary: Mallikarjun Kharge against central government in parliament inauguration issue