വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

HIGHLIGHTS
  • ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയിൽ
Crime Scene | Representative Image | (Photo - Shutterstock/Prath)
പ്രതീകാത്മക ചിത്രം (Photo - Shutterstock/Prath)
SHARE

നാഗർകോവിൽ ∙ വസ്തു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ വെട്ടേറ്റു മാതാവു മരിച്ചു. ഗുരുതര പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ. ഭൂതപ്പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോൽഭവം (68) ആണ് മരിച്ചത്. വെട്ടേറ്റ പവുൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്നു മകൻ മോഹൻദാസ് ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 

ഇവർക്കൊപ്പമാണു തൊഴിലാളിയായ മകൻ മോഹൻദാസും (50) കുടുംബവും താമസിച്ചു വന്നിരുന്നത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് മോഹൻദാസിനും മാതാപിതാക്കൾക്കുമിടയിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. തുടർന്ന് അരിവാൾ ഉപയോഗിച്ച് മോഹൻദാസ് ഇരുവരെയും വെട്ടുകയായിരുന്നു. അമലോൽഭവം സംഭവ സ്ഥലത്തു മരിച്ചു.

English Summary: The mother was stabbed to death by her son due to a dispute over property

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA