സത്യേന്ദർ ജെയിൻ ജയിലിനുള്ളിൽ കുഴഞ്ഞുവീണു

satyendar-jain
സത്യേന്ദർ ജെയിൻ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിനുള്ളിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി സത്യേന്ദർ ജെയിൻ തിഹാർ ജയിലിലാണ്. 

അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഐസിയുവിലാണ് പ്രവേശിപ്പിച്ചതെന്നും ആംആദ്മി പാർട്ടി വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് ജെയിൻ ആശുപത്രിയിലാവുന്നത്. കുറച്ചുനാൾ മുൻപ് ജയിലിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് നട്ടെല്ലിനു പരുക്കേറ്റിരുന്നു.

English Summary : Satyendar Jain went hospitalised

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA