പുതിയ പാർലമെന്റ് മന്ദിരം: ശവപ്പെട്ടിയോട് ഉപമിച്ച് ആർജെഡി; വിമർശനവുമായി ബിജെപി
Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ത്രികോണാകൃതിയെ ശവപ്പെട്ടിയോട് ഉപമിച്ചുള്ള രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) പാർട്ടിയുടെ ട്വീറ്റ് വിവാദമായി. അടുത്ത തിരഞ്ഞെടുപ്പിൽ ജനം ഈ ശവപ്പെട്ടിയിലടച്ച് ആർജെഡിയെ കുഴിച്ചുമൂടുമെന്നായിരുന്നു ബിജെപി പ്രതികരണം.
ശവപ്പെട്ടിയുടെ പടവും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പടവും അടുത്തടുത്തായി നൽകി ‘യെ ക്യാ ഹെ?’ (ഇതെന്താണ്) എന്നായിരുന്നു ആർജെഡി ട്വീറ്റ്. ‘ഒന്നാമത്തെ പടം നിങ്ങളുടെ ഭാവിയെ സൂചിപ്പിക്കുന്നു, രണ്ടാമത്തേത് ഇന്ത്യയെയും’ എന്ന് ബിഹാർ ബിജെപി ഘടകത്തിന്റെ മറുപടി ഉടനെത്തി. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ജനം ആർജെഡിയെ ശവപ്പെട്ടിയിലച്ചു കുഴിച്ചുമൂടുമെന്നും പുതിയ മന്ദിരത്തിൽ കാലുകുത്താൻപോലും അവസരം കിട്ടില്ലെന്നും ബിജെപി ദേശീയവക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു.
English Summary: BJP reacts to RJD comment on new parliament building