ADVERTISEMENT

ന്യൂഡൽഹി ∙ നിതി ആയോഗിനു സമാനമായ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും സജ്ജമാക്കുമെന്നു കേന്ദ്രം പ്രഖ്യാപിച്ചു. ‘സ്റ്റേറ്റ് സപ്പോർട്ട് മിഷൻ’ എന്ന പേരിലായിരിക്കും ഇവയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന നിതി ആയോഗ് കൗൺസിൽ യോഗത്തിനു ശേഷം, സിഇഒ ബി.വി.ആർ.സുബ്രഹ്മണ്യൻ അറിയിച്ചു. സംസ്ഥാനങ്ങളിൽ ആസൂത്രണ ബോർഡിനു പകരം നിതി ആയോഗിനു സമാനമായ സ്ഥാപനം വരുമെന്ന് നേരത്തെ റിപ്പോർട്ട് വന്നപ്പോൾത്തന്നെ കേരളം വിയോജിപ്പറിയിച്ചിരുന്നു. ആസൂത്രണ ബോർഡിനു പകരമാകുമോ എന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല.

ധനസ്ഥിതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ കരുതലെടുക്കണമെന്നു മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സൗജന്യവാഗ്ദാനങ്ങൾ തുടങ്ങിയവ സൂചിപ്പിച്ചായിരുന്നു മോദിയുടെ ഉപദേശം. 

2047 ലക്ഷ്യമിട്ടുള്ള ദീർഘകാല വികസന പദ്ധതികൾ ആവിഷ്കരിക്കാൻ മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 500 ബ്ലോക്ക് പഞ്ചായത്തുകളുടെ മുഖഛായ മാറ്റുന്ന ‘ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതി’ പോലുള്ള പ്രധാന പദ്ധതികളിൽ സംസ്ഥാന സർക്കാരുകളുടെ പിന്തുണയും മോദി ആവശ്യപ്പെട്ടു.

English Summary: Central government to start state NITI Aayog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com