രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞു: സർവേ

unemployment
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി ∙ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സർക്കാർ സർവേ. നഗരപ്രദേശങ്ങളിൽ 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ കഴിഞ്ഞവർഷം ജനുവരി–മാർച്ച് മാസങ്ങളിൽ 8.2% ആയിരുന്നത് ഈ വർഷം അതേ കാലയളവിൽ 6.8% ആയി കുറഞ്ഞെന്നാണു ദേശീയ സാംപിൾ സർവേ (എൻഎസ്എസ്ഒ) റിപ്പോർട്ട്. 

കഴിഞ്ഞ വർഷം ഏപ്രിൽ–ജൂൺ മാസങ്ങളിൽ 7.6 ശതമാനവും ജൂലൈ മുതൽ ഡിസംബർ വരെയുള്ള രണ്ടു പാദങ്ങളിൽ 7.2 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

തൊഴിൽ പങ്കാളിത്തനിരക്ക് ഈ ജനുവരി –മാർച്ച് കാലയളവിൽ 48.2% ആയി വർധിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇതു 47.3% ആയിരുന്നു.

English Summary: Unemployment rate India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS