ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിൽ വന്നു; ഭർതൃമാതാവിനെ അടിച്ചുകൊന്നു

thirunalveli-murder-2
SHARE

ചെന്നൈ ∙കുടുംബവഴക്കിനെത്തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അന്വേഷണം വഴി തെറ്റിക്കാൻ 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്. തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്.

ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടർന്നു. ഇന്നലെ പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.

English Summary : Woman disguised as man to kill mother in law

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS