Odisha train crash

‘വാതിൽ തകർന്ന് വയലിലേക്കു തെറിച്ചു വീണു; എഴുന്നേറ്റു നോക്കുമ്പോൾ കണ്ടത്....’

anish-kumar
അനീഷ് കുമാർ (കൊൽക്കത്ത ബാരക്പുരിലെ ആർമി ക്യാംപ് ഉദ്യോഗസ്ഥൻ)
SHARE

അടൂർ ∙ അവധിക്ക് നാട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു. എസ് 5 കോച്ചിലായിരുന്നു സീറ്റ്. എമർജൻസി വാതിലിന്റെ അടുത്തു നിൽക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വാതിൽ തകർന്ന് ഞാൻ സമീപത്തുള്ള വയലിലേക്കു തെറിച്ചു വീണു. എഴുന്നേറ്റു നോക്കുമ്പോൾ ട്രെയിൻ പാളം തെറ്റി മുന്നോട്ടു നീങ്ങുന്നതാണു കണ്ടത്. കോച്ച് മറിഞ്ഞ് വാതിൽ മുകളിലേക്കു പൊങ്ങിനിൽക്കുകയായിരുന്നു.

അകത്തു കടന്നപ്പോൾ അറുപതോളം യാത്രക്കാർ പ്രാണരക്ഷാർഥം നിലവിളിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയവരുടെ സഹായത്തോടെ അവരെയെല്ലാം ഒരു മണിക്കൂർ കൊണ്ട് പുറത്തെത്തിച്ചു. പണവും മറ്റു രേഖകളുമടങ്ങിയ എന്റെ 3 ബാഗുകൾ നഷ്ടപ്പെട്ടു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ എത്തി, ചെന്നൈ സ്പെഷൽ ട്രെയിനിൽ നാട്ടിലേക്കു തിരിച്ചു. ‍ഇടതുകാലിനും വലതു കൈക്കും സാരമായ പരുക്കുണ്ട്.

English Summary: Massive Train tragedy in Balasore in Odisha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS