balasore train tragedy

ദുരന്തഭൂമിയായ ബാലസോർ അശ്വിനി വൈഷ്ണവിന്റെ ‘കർമഭൂമി’; മുൻ കലക്ടർ

HIGHLIGHTS
  • അശ്വിനി വൈഷ്ണവ് മുൻപു ബാലസോർ, കട്ടക് കലക്ടറായിരുന്നു
Ashwini Vaishnaw | File Photo: J Suresh / Manorama
അശ്വിനി വൈഷ്ണവ് (File Photo: J Suresh / Manorama)
SHARE

ബാലസോർ ∙ ട്രെയിൻ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുമ്പോൾ ദുരന്തഭൂമിയായ ബാലസോർ ഒരുകാലത്ത് അദ്ദേഹത്തിന്റെ കർമഭൂമിയായിരുന്നു. ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോർ ജില്ലയുടെയും കട്ടക് ജില്ലയിലും കലക്ടറായി ജോലി ചെയ്തിട്ടുണ്ട്. 

പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട 1999 ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്‌സൈറ്റിൽ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങൾ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോർ കലക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു. അനേകായിരം പേരുടെ ജീവൻ രക്ഷിക്കാൻ കലക്ടറായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചു. 2003 വരെ ഒഡീഷയിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്പേയിയുടെ ഓഫിസിൽ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി.

മരണസംഖ്യ: അശ്വിനിയെ തിരുത്തി മമത

ബാലസോർ ∙ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണത്തെച്ചൊല്ലി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും തമ്മിൽ വാർത്താ സമ്മേളനത്തിനിടെ തർക്കം. ദുരന്തസ്ഥലം സന്ദർശിച്ചശേഷം മമത മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം.

ashwini-vaishnaw-and-mamata-banarji
ബാലസോറിൽ എത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ സമീപം.

രക്ഷാപ്രവർത്തനം പൂർണമായിട്ടില്ലെന്നും മരണസംഖ്യ 500 വരെ ആകാമെന്നും മമത പറഞ്ഞപ്പോൾ സമീപമുണ്ടായിരുന്ന അശ്വിനി തിരുത്തി. രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് അശ്വിനി പറഞ്ഞു. എങ്കിൽ മരണസംഖ്യ എത്രയെന്നായി മമത. സംസ്ഥാന സർക്കാർ നൽകിയ ഡേറ്റ പ്രകാരം 238 പേരാണു മരിച്ചതെന്നായിരുന്നു റെയിൽവേ മന്ത്രിയുടെ മറുപടി. എന്നാലിത് വെള്ളിയാഴ്ചത്തെ കണക്കാണെന്നു മമത പറഞ്ഞു. 

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ‘കവച്’ സംവിധാനം ഈ റൂട്ടിൽ നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്ന് 2 തവണ റെയിൽവേ മന്ത്രിയായിരുന്ന മമത പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോഴാണ് ഈ സംവിധാനം ആദ്യമായി നടപ്പാക്കിയതെന്നും ഒട്ടേറെ അപകടങ്ങൾ ഒഴിവാക്കാനായെന്നും മമത പറഞ്ഞു.

English Summary : Ashwini Vaishnav Former collector of Balasore and Cuttack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS