ADVERTISEMENT

ഹൃദയഭേദകമായ ദുരന്തമാണുണ്ടായത്. കാരണങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടുപിടിക്കട്ടെ. സുരക്ഷാവീഴ്ചയുണ്ടെന്ന ആരേ‍ാപണങ്ങൾ ശാസ്ത്രീയ അന്വേഷണത്തിലൂടെ വിശകലനം ചെയ്യുന്നതുവരെ കാത്തിരിക്കണം. ട്രെയിൻ സുരക്ഷയെന്നതു വിപുലമായ വിഷയമാണ്. ട്രാക്ക്  ശക്തിപ്പെടുത്തൽ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം തന്നെയാണു മികച്ച രക്ഷാകവചം. മണിക്കൂറിൽ 130 കിലേ‍ാമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഒ‍ാടുന്ന പാതയിലാണ് അപകടം നടന്നത്. മുൻകാലത്തെ ട്രാക്കിന്റെ ബലത്തിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് സുരക്ഷയെ ബാധിക്കും. 

കേരളത്തിൽ വന്ദേഭാരത് ആരംഭിച്ചപ്പേ‍ാൾ ഞാൻ ട്രാക്കുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പേ‍ാരായ്മ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വളവുകളും തിരിവുകളും നികത്തിയെടുക്കാൻ കാലതാമസമെടുക്കും. സിഗ്നൽ സംവിധാനത്തിലെ മാറ്റത്തിലൂടെ ഒരു പരിധിവരെ വേഗം വർധിപ്പിക്കാൻ കഴിയും. ട്രാക്കുകൾ ബലപ്പെടുത്തി നവീകരിക്കാതെ (അപ്ഗ്രേഡ്) വേഗമേറിയ ട്രെയിൻ ഒ‍ാടിക്കുമ്പേ‍ാൾ മറ്റു ട്രെയിനുകളുടെ വേഗമാണു കുറയുന്നത്. നവീകരണത്തിനു ശേഷമുള്ള വേഗം വർധിപ്പിക്കൽ കൂടുതൽ സുരക്ഷ ഉറപ്പുനൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ടും ആവശ്യമായ സ്ഥലവും ലഭ്യമാക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ വേണം. 

മുൻ അപകടങ്ങളുടെ അന്വേഷണ റിപ്പേ‍ാർട്ടുകൾ അടിസ്ഥാനമാക്കി റെയിൽവേ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിവേഗ ട്രെയിനുകൾ വ്യാപകമാകുമ്പേ‍ാൾ അതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും നവീകരിക്കണം. ‘കവച്’ സംവിധാനം എത്രത്തേ‍ാളം ഫലപ്രദമാണെന്നതിനെക്കുറിച്ചു തർക്കമുണ്ട്. വളവുകളും തിരിവുകളും ഇല്ലാത്തിടത്തേ അതു പ്രായേ‍ാഗികമാകൂ എന്നാണു വിലയിരുത്തൽ. സിഗ്നൽ മുഴുവൻ നവീകരിച്ച് ശക്തിപ്പെടുത്താൻ ഇനിയും വൈകരുത്.

(ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ മാനേജിങ് ഡയറക്‌ടറാണ് ലേഖകൻ)

English Summary: Train Mishap at Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com