ADVERTISEMENT

ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിനു റെയിൽവേ അധികൃതർ ശുപാർശ ചെയ്തത്. ഇന്റർലോക്കിങ് സിഗ്നൽ സംവിധാനത്തിൽ പിഴവുകൾ അപൂർവമാണെന്നാണു റെയിൽവേ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ റെയിൽവേയുടെ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിൽ 5 സംശയങ്ങൾ ഉന്നയിച്ചിരുന്നു. 

1. പോയിന്റിലെ വിടവാണോ അപകടത്തിനു കാരണമായത്? 

2. വയറിങ്ങിലെ പാളിച്ചകളാണോ ? 

3. ഇൻഡോർ–ഔട്ട്ഡോർ കേബിൾ മാച്ച് ചെയ്തിരുന്നോ ? 

4. തെറ്റായ വിവരങ്ങളാണോ ഡേറ്റ ലോഗറിലേക്കെത്തിയത് ? 

5. പ്രോട്ടോക്കോൾ പാലിക്കപ്പെട്ടിരുന്നോ ? 

അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് സമീപത്തെ ഒരു ലെവൽക്രോസിങ്ങിൽ സിഗ്നൽ തകരാറുണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതു നന്നാക്കാനുള്ള തിരക്കിൽ ഇവിടുത്തെ നടപടികൾ മറികടന്നോ എന്നും അന്വേഷിക്കും. 

കഴിഞ്ഞ ഫെബ്രുവരി 8ന് മൈസൂർ ഡിവിഷനിലെ ഹൊസ്ദുർഗയിൽ സമ്പർക്ക ക്രാന്ത്രി എക്സ്പ്രസിന് സിഗ്നൽ ലഭിച്ചത് ഒരു ഗുഡ്സ് ട്രെയിൻ കിടന്ന ട്രാക്കിലേക്കായിരുന്നു. സിഗ്നൽ നൽകിയ ശേഷവും ട്രാക്കിൽ മാറ്റം വരുന്ന പ്രശ്നം സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപറേഷൻസ് മാനേജർ ഹരിശങ്കർ വർമ അധികൃതരെ അറിയിച്ചിരുന്നു. ഇതേ പിഴവാണ് ബാലസോറിലും അപകടത്തിനു കാരണമായത്. മെയിൻ ട്രാക്കിൽ സിഗ്നൽ ലഭിച്ച ശേഷവും ലൂപ്പ് ലൈനിലേക്കാണ് കൊറമാണ്ഡൽ എക്സ്പ്രസ് കയറിയത്. അതിനുള്ള സിഗ്നലാണ് ലഭിച്ചതെന്ന് ലോക്കോപൈലറ്റ് വ്യക്തമാക്കിയിട്ടുമുണ്ട്.

Content Highlights: Odisha Balasore Train Accident, Coromandel Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com