ADVERTISEMENT

മുംബൈ ∙ വിഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് 3250 കോടി രൂപ വായ്പ നൽകിയെന്ന കേസിൽ ഐസിഐസിഐ ബാങ്ക് മുൻ‍ സിഇഒയും മുൻ മാനേജിങ് ഡയറക്ടറുമായ ചന്ദ കോച്ചറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ചട്ടപ്രകാരം ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകിയതായി പ്രത്യേക കോടതിയെ സിബിഐ അറിയിച്ചു. 

കേസിൽ രണ്ടു മാസം മുൻപ് സിബിഐ കുറ്റപത്രം നൽകിയിരുന്നു. വായ്പത്തട്ടിപ്പു കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചന്ദ, ഭർത്താവും വ്യവസായിയുമായ ദീപക് കോച്ചർ, വിഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോച്ചർ ദമ്പതികളെ അറസ്റ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

English Summary: Sanction to prosecute Chanda Kochhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com