ഭോപാൽ ∙ മധ്യപ്രദേശിൽ 2013ൽ മുതൽ പ്രവർത്തിച്ചു വരുന്ന ബജ്റങ് സേന, കോൺഗ്രസിൽ ലയിച്ചു. ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് കോൺഗ്രസിൽ ചേരുന്നതെന്ന് ദേശീയ പ്രസിഡന്റ് രജനീഷ് പട്ടേരിയ, കോ ഓർഡിനേറ്റർ രഘുനന്ദൻ ശർമ എന്നിവർ അറിയിച്ചു. ബിജെപി ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചതായി ഇവർ ആരോപിച്ചു. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയുടെ അനുയായികളാണ് ഇവർ. പാർട്ടിയിൽ ചേർന്നവരെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് സ്വാഗതം ചെയ്തു.
English Summary : Bajrang Sena merged with Congress