പ്രമേഹ സാധ്യത നേരത്തേ കണ്ടെത്താൻ പരിശോധനാ കിറ്റ്

HIGHLIGHTS
  • വികസിപ്പിച്ചത് ബെംഗളൂരു ഐഐഎസ്‌സിയുടെ നേതൃത്വത്തിൽ
diabetes
SHARE

ബെംഗളൂരു ∙ പ്രമേഹസാധ്യത നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാ കിറ്റ് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയും ചേർന്നു വികസിപ്പിച്ചു. ആഗ്നേയ ഗ്രന്ഥിയിലെ ഡെൽറ്റ കോശങ്ങളിൽ നിന്നുള്ള സൊമാറ്റോസ്റ്റാറ്റിൻ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കാത്തത് പ്രമേഹത്തിനുള്ള കാരണങ്ങളിലൊന്നാണ്. ബ്ലഡ് ഷുഗറിന്റെ അളവ് ക്രമീകരിക്കുന്ന ഇൻസുലിനെയും ഗ്ലൂക്കാഗോണിനെയും നിയന്ത്രിക്കുന്നത് ഈ ഹോർമോണാണ്. 

സൊമാറ്റോസ്റ്റാറ്റിൻ വ്യതിയാനം വിലയിരുത്തി പ്രമേഹത്തിന്റെ ആദ്യസൂചനകൾ കണ്ടെത്താമെന്നാണ് ഐഐഎസ്‌സി പഠനം. ഇന്റർനാഷനൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു. 

നിലവിൽ സോമാറ്റോസ്റ്റാറ്റിൻ ഉൽപാദന തോത് കണ്ടെത്താൻ ഉപയോഗിക്കുന്ന ദുഷ്കരമായ റേഡിയോ ഇമ്മ്യൂണോ അസേ പരിശോധയ്ക്കു പകരം പുതിയ കിറ്റ് ഉപയോഗിക്കാം. സ്വയം ഉപയോഗിക്കാവുന്ന ചെറിയ ഉപകരണമാക്കി കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 

English Summary: New diabetes testing Kit developed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS