ADVERTISEMENT

ന്യൂഡൽഹി ∙ 288 പേരുടെ മരണത്തിനു കാരണമായ ബാലസോർ അപകടത്തിനു മുൻപു തന്നെ പലയിടത്തും റെയിൽവേ സിഗ്നലിങ്ങിൽ ഗുരുതരപിഴവുകൾ ആവർത്തിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന റെയിൽവേ ബോർഡിന്റെ കത്ത് പുറത്തുവന്നു. കൃത്യമായ പരിശോധനയില്ലാതെ സിഗ്നലിങ് നൽകുന്ന രീതിയുണ്ടെന്നും ഇതിനു ഫീൽഡ് തല ജീവനക്കാർ കുറുക്കുവഴികൾ തേടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുമാണ് ഏപ്രിൽ 3നു റെയിൽവേ സോണുകൾക്കു നൽകിയ കത്തിലുള്ളത്.

ജൂൺ 2നു ബാലസോറിൽ 2 ട്രെയിനുകളും ചരക്കുവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം സിഗ്നൽ നൽകിയതിലെ പിഴവാണെന്നു റെയിൽവേ മന്ത്രി തന്നെ സൂചന നൽകിയിരുന്നു.

English Summary: Railway knew about critical error in signal even before Odisha Balasore train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com