ADVERTISEMENT

ന്യൂഡൽഹി ∙ റെയിൽവേ ബോർഡിൽ സിഗ്‌നൽ വകുപ്പിന്റെ പ്രത്യേക അംഗത്തെ ഒഴിവാക്കിയ ഭരണപരിഷ്കാരം വിനയായെന്നു വിമർശനം. ബാലസോർ ട്രെയിൻ ദുരന്തം സിഗ്‌നൽ പിഴവുമൂലമെന്ന വിലയിരുത്തലുകൾക്കിടെയാണിത്. തുടർച്ചയായ സിഗ്‌നൽ പാളിച്ചകളും വീഴ്ചകളും പുറത്തു വരുമ്പോൾ, ബോർഡിന്റെ ഘടന മാറ്റിയതിനെതിരെ റെയിൽവേക്കുള്ളിൽത്തന്നെ വിമർശനമുയരുകയാണ്. 2019 ഡിസംബറിലാണ് റെയിൽവേ ബോർഡിൽ സിഗ്‌നലിങ്ങിനു പ്രത്യേക അംഗം എന്ന രീതി ഒഴിവാക്കിയത്. 

വൈദ്യുതീകരണം, സിഗ്‌നൽ, ട്രാക്ക് എന്നിവ ട്രെയിൻ ഗതാഗതത്തിൽ പ്രധാനമാണ്. വൈദ്യുതീകരണവും ട്രാക്ക് നവീകരണവും ഏറക്കുറെ മുന്നേറിയെങ്കിലും സിഗ്‌നലിങ്ങിന് ഇപ്പോഴും പഴയ സംവിധാനം തന്നെയാണ്. മെട്രോ റെയിൽ മാതൃകയിൽ ഓട്ടമാറ്റിക് സിഗ്‌നൽ പരിഷ്കാരം ലക്ഷ്യമിട്ടെങ്കിലും കാര്യമായി മുന്നേറാൻ കഴിഞ്ഞിട്ടില്ല. 

ഇലക്ട്രിക് വിഭാഗം കൈകാര്യം ചെയ്യുന്ന അംഗത്തിന്റെ പല വകുപ്പുകളിലൊന്നു മാത്രമാണ് നിലവിൽ സിഗ്നലിങ്. ജീവനക്കാരെ ബോർഡിൽ പ്രതിനിധീകരിക്കുന്ന (മെംബർ/സ്റ്റാഫ്) അംഗത്തെയും 2019 ൽ ഒഴിവാക്കി.

ഓട്ടമാറ്റിക് സിഗ്‌നൽ: 45.5% മാത്രം

2022 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം ഓട്ടമാറ്റിക് സിഗ്‌നൽ സംവിധാനം 45% ആണു പൂർത്തീകരിച്ചത്.

English Summary: Omission of signal division member from railway board affected railways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com