ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ മാൽഡ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർഥി മർദനമേറ്റു മരിച്ചു. ജൂലൈ 8നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നാമനിർദേശപത്രികകളുമായി ബന്ധപ്പെട്ട വിവിധ അക്രമസംഭവങ്ങളിൽ സംസ്ഥാനത്തു കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി.

വീട്ടിലേക്കു പോകുന്ന വഴിക്കാണു സുജാപുർ മേഖലയിൽ തൃണമൂൽ സ്ഥാനാർഥിയായ മുസ്തഫ ഷെയ്ഖ് ആക്രമിക്കപ്പെട്ടത്. ടിക്കറ്റ് കിട്ടാത്തതിനാൽ കോൺഗ്രസിൽ ചേർന്ന മുൻ തൃണമൂൽ പ്രവർത്തകരാണു കൊലയ്ക്കു പിന്നിലെന്നു മന്ത്രി സബിന യാസ്മിൻ ആരോപിച്ചു. തൃണമൂലിലെ ഗ്രൂപ്പുവഴക്കാണു കൊലയിൽ കലാശിച്ചതെന്നു കോൺഗ്രസ് പ്രതികരിച്ചു.

അതിനിടെ, കുച്ച് ബിഹാർ ജില്ലയിലെത്തിയ കേന്ദ്രമന്ത്രി നിഷിത് പ്രാമാണികിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. തൃണമൂൽ പ്രവർത്തകരാണ് ആക്രമിച്ചതെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ഇവിടെ ബിജെപി–തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ നാടൻ ബോംബേറുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയസംഘർഷങ്ങളിൽ ഒരാൾ കൊല്ലപ്പെട്ട സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിങ്ങിലും 3 പേർ കൊല്ലപ്പെട്ട ഭംഗോറിലും ഗവർണർ സി.വി.ആനന്ദബോസ് ഇന്നലെ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തി. അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു.

English Summary: Violence in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com