ADVERTISEMENT

ന്യൂഡൽഹി ∙ കോവിൻ പോർട്ടലിലെ വിവരങ്ങൾ മെസേജിങ് ആപ് ആയ ടെലിഗ്രാമിലൂടെ പുറത്തായ സംഭവത്തിൽ 2 പേർ ഡൽഹി പൊലീസിന്റെ പിടിയിൽ. ബിഹാർ സ്വദേശിയും അയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരനുമാണു അറസ്റ്റിലായത്. 

ബിഹാറിലെ വീട്ടിൽനിന്നാണു ഡൽഹി പൊലീസിന്റെ സൈബർവിഭാഗം പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരാണു ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കിയതെന്നാണു പൊലീസ് പറയുന്നത്. ഇവരുടെ അമ്മ ആരോഗ്യപ്രവർത്തകയാണ്. ആ വഴിക്കാണോ ഡേറ്റ ചോർന്നതെന്നു പരിശോധിക്കുന്നു. എന്നാൽ, ഇവർ വ്യക്തിവിവരങ്ങൾ വിറ്റതായി വിവരമില്ല.

വിവരച്ചോർച്ച വിവാദമായതോടെ ഐടി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്–ഇൻ), ഡൽഹി പൊലീസ് എന്നിവ ടെലിഗ്രാം കമ്പനിയിൽനിന്ന് വിവാദ അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ചു. ബിഹാറിലെ ആരോഗ്യപ്രവർത്തകയിലൂടെയാണു വിവരങ്ങൾ ചോർന്നതെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെയും വിവരങ്ങൾ‌ അവർക്കു ലഭ്യമായതെങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട്.

English Summary : Persons arrested by Delhi Police in Covin portal information leaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com