ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡി‍ലെ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാകുന്ന ജെംകോവാക്–ഒഎം ബൂസ്റ്റർ ഡോസ് വാക്സീൻ പുറത്തിറക്കി. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജെനോവ ഫാർമസ്യൂട്ടിക്കൽസാണു വാക്സീൻ നിർമിച്ചത്. ഇതിന് അടിയന്തര ഉപയോഗാനുമതി നേരത്തെ ഡ്രഗ്സ് കൺട്രോളർ നൽകിയിരുന്നു. 

കേന്ദ്ര സർക്കാരിന്റെ കോവിഡ് സുരക്ഷാ പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ നിർമിക്കുന്ന അഞ്ചാമത്തെ വാക്സീനാണിത്. കോവിഡ് വ്യാപനം ഗണ്യമായി താഴ്ന്നതിനാൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതു പൊതുവിൽ കുറഞ്ഞിരിക്കുകയാണ്.

English Summary: Central Government introduced vaccine against Omicron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com