യുഎസിൽനിന്ന് കിട്ടിയതെന്ത്, പകരം എന്തെല്ലാം

Mail This Article
ഇന്ത്യയ്ക്ക് കിട്ടിയത്
∙ ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാൻ സഹകരണം, ജോൺസൺ സ്പേസ് സെന്ററിൽ ഇന്ത്യൻ ബഹിരാകാശയാത്രികർക്കു പരിശീലനം, ബഹിരാകാശ സാങ്കേതികവിദ്യ കൈമാറ്റ നിയന്ത്രണങ്ങളിൽ ഇളവ്.
∙ പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റനിയന്ത്രണങ്ങളിളും അയവ്; കൂടുതൽ സുതാര്യ സഹകരണം, സംയുക്തനിർമാണം.
∙ സെമികണ്ടക്ടർ ഗവേഷണത്തിൽ സഹകരണം: വിതരണശൃംഖല സുഗമമാക്കാൻ ധാരണാപത്രം, മൈക്രോൺ ടെക്നോളജി കമ്പനിയുടെ സെമികണ്ടക്ടർ നിർമാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കും, 60,000 ഇന്ത്യൻ എൻജിനീയർമാർക്ക് പരിശീലനം നൽകും, അപ്ലൈഡ് മെറ്റീരിയൽസ് യുഎസ് പ്ലാന്റ് ഇന്ത്യയിൽ നിർമിക്കും.
∙ ടെലികമ്യൂണിക്കേഷൻ രംഗം: സുരക്ഷാസഹകരണം, വിതരണശൃംഖല സുഗമമാക്കാനും സഹകരണം, 6ജി സാങ്കേതികവിദ്യ വികസനത്തിൽ സഹകരണം.
∙ ജിഇ–എഫ്–414 ഫൈറ്റർ വിമാന എൻജിൻ ഇന്ത്യയിൽ നിർമിക്കാൻ ജനറൽ ഇലക്ട്രിക്കും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും തമ്മിൽ ധാരണ.
∙ ഇന്ത്യയുടെ നാഷനൽ ഗ്രീൻ ഹൈഡ്രജൻ മിഷനും യുഎസിലെ ഹൈഡ്രജൻ എനർജി എർത്ഷോട്ടും തമ്മിൽ സഹകരണം.
∙ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് രംഗത്ത് ഇന്ത്യയുടെ സീ ഡാക്കും യുഎസിന്റെ ആക്സിലറേറ്റഡ് ഡേറ്റ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സഹകരണം, സൈബർ സുരക്ഷയ്ക്കു പുതിയ സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കും.
∙ പ്രതിരോധസാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ് കമ്പനികൾ തമ്മിൽ സഹകരിക്കാൻ സൗകര്യങ്ങൾ
∙ 2023 ൽ ഇന്ത്യൻ റെയിൽവേയെ സീറോ എമിഷൻ സംവിധാനമാക്കാൻ സാങ്കേതിക സഹകരണം.
∙ ആണവശാസ്ത്രരംഗം: പ്രോട്ടോൺ ഗവേഷണവും ന്യൂട്രിനോ ഗവേഷണവും നടത്തുന്ന യുഎസ് സ്ഥാപനങ്ങളിൽ ഇന്ത്യൻ ആണവോർജ വകുപ്പ് ശാസ്ത്രജ്ഞന്മാർക്ക് പരീക്ഷണങ്ങൾ നടത്താൻ സൗകര്യം. ഇതിനായി ഇന്ത്യ 14 കോടി ഡോളർ ചെലവഴിക്കും.
∙ യുഎസിന്റെ എംക്യൂ–9 ബി ഡ്രോണുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ അനുമതി
∙ രാജ്യാന്തര ഊർജ ഏജൻസിയിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകാൻ സഹായം.
∙ ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകാൻ യുഎസ് പിന്തുണ തുടരും
പകരം ഇന്ത്യ ചെയ്യേണ്ടത്
∙ സൈനികരംഗത്ത് സഹകരണം സുഗമമാക്കാൻ കാതലായ സൈനികസ്ഥാപനങ്ങളിൽ പരസ്പരം ലെയ്സൺ ഓഫിസർമാരെ അയയ്ക്കും.
∙ കൈമാറുന്ന ആയുധങ്ങളുടെ ഉപയോഗത്തിൽ നിബന്ധനകൾ പാലിക്കണം.
∙ യുഎസ് യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും മറ്റും ഇന്ത്യൻ സൈനിക സ്ഥാപനങ്ങളുടെ സഹകരണം
∙ ഇന്ത്യ–പസിഫിക് മേഖലയിലെ സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച ഡേറ്റയും മറ്റും കൈമാറേണ്ടി വരും
∙ 2024 ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്തണം.
∙ മ്യാൻമറിനോട് നിലവിലുള്ള നിസ്സംഗത മാറ്റണം
∙ സൗത്ത് ചൈന കടലിൽ ചൈനയ്ക്കെതിരെയുള്ള യുഎസ് നടപടികളുമായി കൂടുതൽ സഹകരണം
English Summary : What we got from US and what we give in return