ബിഎസ്എഫ് പോസ്റ്റ് ജനക്കൂട്ടം ആക്രമിച്ചു
Mail This Article
ഷില്ലോങ് ∙ മേഘാലയയിൽ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിലുള്ള ബിഎസ്എഫ് ഔട്ട് പോസ്റ്റ് ഗ്രാമീണരുടെ സംഘം ആക്രമിച്ചു. സംഘർഷത്തിലും കല്ലേറിലും 2 ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. കിഴക്കൻ ഖാസി ഹിൽസ് ജില്ലയിലെ ദാവ്കി നഗരത്തിനു സമീപമുള്ള ഉംസ്യം ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 10 ന് ആയിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും നാട്ടുകാർ ബംഗ്ലദേശിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 2.7 ലക്ഷം രൂപയുടെ സാധനങ്ങൾ പിടികൂടിയതാണു പ്രകോപനമെന്ന് ബിഎസ്എഫ് മേഘാലയ ഐജി പ്രദീപ് കുമാർ പറഞ്ഞു. ഇതേസമയം, ഔട്ട്പോസ്റ്റിനു സമീപത്തുവച്ചു കേടായ വാഹനത്തിലെ 3 പേരെ കള്ളക്കടത്തുകാരെന്നാരോപിച്ച് ബിഎസ്എഫുകാർ മർദിച്ചെന്നും വിവരമറിഞ്ഞെത്തിയ ഗ്രാമീണർ തിരിച്ചടിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ബിഎസ്എഫ് സൈനികർ മദ്യപിച്ചിരുന്നെന്നും ഗ്രാമീണർ ആരോപിക്കുന്നു.
English Summary : BSF out post attacked by mob