ADVERTISEMENT

മുംബൈ ∙ തുടർച്ചയായി രണ്ടാം ദിവസവും പെയ്ത കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം. അന്ധേരിയിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് രണ്ടു മുതിർന്ന പൗരൻമാർ മരിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിൽ മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് രണ്ടു പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്. താനെയിൽ ഹോട്ടലിന്റെ മേൽക്കൂര തകർന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. ശുചീകരണ ജോലിക്കിടെ ആൾനൂഴിയിൽ വീണ്ട് ശനിയാഴ്ച രണ്ടു പേർ മരിച്ചിരുന്നു. 

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന ഗതാഗതത്തെ ബാധിച്ചു. മുംബൈ,റായ്ഗഡ്, താനെ, പാൽഘർ, രത്നാഗിരി ജില്ലകളിലും ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 62 വർഷത്തിനു ശേഷം ആദ്യമായാണ് മുബൈ, ഡൽഹി നഗരങ്ങളിൽ ഒരുദിവസം തന്നെ കാലവർഷമെത്തുന്നത്.

English Summary :Rain in Mumbai two people died in building collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com