ADVERTISEMENT

ന്യൂഡൽഹി ∙ കര, നാവിക, വ്യോമ സേനകളിൽ 4 വർഷത്തെ ഹ്രസ്വസേവനത്തിനു കേന്ദ്ര സർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയുടെ സേവനവ്യവസ്ഥ പരിഷ്കരിക്കുന്നതു പരിഗണനയിൽ. 4 വർഷത്തിനു ശേഷം 50% പേരെ സേനകളിൽ നിലനിർത്താനാണ് ആലോചന. നിലവിൽ ഇത് 25 ശതമാനമാണ്. 

4 വർഷ സേവനം പൂർത്തിയാക്കുന്നവരിൽ 75% പേരെ ഒഴിവാക്കുന്ന നിലവിലെ രീതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി റിക്രൂട്മെന്റ് നടക്കാത്തതു മൂലം കരസേനയിൽ സൈനികരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് അഗ്നിപഥ് സേനാംഗങ്ങളിൽ പകുതി പേരെ നിലനിർത്തുന്നത് പരിഗണിക്കുന്നത്. 

പരിശീലനം പൂർത്തിയാക്കാതെ പദ്ധതി ഉപേക്ഷിക്കുന്നവരിൽ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാൻ പ്രതിരോധ മന്ത്രാലയം നടപടിയെടുത്തേക്കും. പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണിത്. കരസേനയിൽ അൻപതോളം പേർ പരിശീലനം പൂർത്തിയാക്കാതെ മടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.

English Summary : Plan to keep fifty percentage people in Agnipath Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com