ADVERTISEMENT

ന്യൂഡൽഹി∙ ഏക വ്യക്തിനിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുന്നതാണെന്ന് അമൃത്സറിൽ ചേർന്ന സിഖ് ഗുരുദ്വാരകളുടെ പരമോന്നത സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. 

സിഖ്സമുദായം നിയമം നടപ്പാക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് എസ്ജിപിസി പ്രസിഡന്റ് ഹർജിന്ദർ സിങ് ധാമി പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണു നിയമമെന്നും ധാമി പറഞ്ഞു.അരുണാചൽ പ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയും ഏക വ്യക്തിനിയമത്തെ നീക്കത്തെ എതിർത്തു രംഗത്തെത്തി.ഇറ്റാനഗറിൽ ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതായി വർക്കിങ് പ്രസിഡന്റ് ലിഖാ സായ പറഞ്ഞു.രാജ്യത്തെ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുളള ബിജെപിയുടെ തന്ത്രമാണ് ഏക വ്യക്തിനിയമ വിവാദമെന്നു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി. 

 

English Summary: Sikhs will not accept UCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com