ADVERTISEMENT

ശ്രീഹരിക്കോട്ട ∙ ഒരു വർഷത്തിനിടെ വിജയകരമായി 3 ദൗത്യങ്ങൾ ലക്ഷ്യത്തിലെത്തിച്ച എൽവിഎം 3 റോക്കറ്റ് തന്നെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ഗഗയൻയാനിലും ഉപയോഗിക്കും. ചന്ദ്രയാൻ 3 ഭ്രമണപഥപത്തിൽ എത്തിച്ചതോടെ എൽവിഎം 3 ഇന്ത്യയ്ക്ക് ഏറ്റവും ആശ്രയിക്കാവുന്ന റോക്കറ്റായതായി വിഎസ്എസ്ഇ ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ജിഎസ്എൽവി മാർക് ത്രീ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന റോക്കറ്റ് 2014 മുതൽ ഇതുവരെ നടത്തിയിട്ടുള്ള 7 വിക്ഷേപണങ്ങളും വിജയിച്ച ചരിത്രമാണുള്ളത്. ബാഹുബലി എന്ന അനൗദ്യോഗിക വിളിപ്പേരും ഇതിനുണ്ട്.

മനുഷ്യരെ വഹിക്കേണ്ടതിനാൽ ഗഗയൻയാൻ ദൗത്യത്തിനു വേണ്ടി റോക്കറ്റിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാ പേടകം അയയ്ക്കും മുൻപുതന്നെ ഈ മാറ്റങ്ങൾ നടപ്പാക്കും. 

ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച എൽവിഎം3 റോക്കറ്റിന്റെ കരുത്ത് ലോകത്തിനു മുന്നിൽ തെളിഞ്ഞെന്നും ചന്ദ്രയാൻ ദൗത്യത്തിനു വേണ്ടി റോക്കറ്റ് ഒരുക്കുന്നതിൽ സ്വകാര്യമേഖലയിൽ നിന്നാണ് 85% ഘകടങ്ങളുമെത്തിയതെന്നും ഇസ്റോ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. മലയാളിയായ എസ്.മോഹനകുമാറാണ് ചന്ദ്രയാൻ മിഷൻ ഡയറക്ടർ.

English Summary : LVM 3 Rocket will use to launch Gaganyaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com