ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കാനുള്ള ഡോപ്ലർ റഡാറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കീഴിൽ നിലവിൽ 35 റഡാറുകളാണുള്ളത്. ഇത് 68 ആക്കും. ഇത് ഹ്രസ്വകാല മുന്നറിയിപ്പുകളുടെ (നൗകാസ്റ്റ്) കൃത്യത വർധിപ്പിക്കും. കേരളത്തിൽ നിലവിൽ രണ്ടെണ്ണമാണുള്ളത്. ഇതിൽ കൊച്ചിയിലേത് കാലാവസ്ഥാ വകുപ്പിന്റേതും തിരുവനന്തപുരത്തേത് ഐഎസ്ആർഒയുടേതുമാണ്. എണ്ണം ഇരട്ടിയാക്കുന്നതോടെ വടക്കൻ കേരളത്തിലും റഡാറുകൾ വന്നേക്കുമെന്നാണ് സൂചന. 

കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാനുള്ള സംവിധാനമാണു ഡോപ്ലർ റഡാർ. മേഘങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി മഴയുടെയും കാറ്റിന്റെയും ഗതി നിർണയിക്കാനുള്ള സംവിധാനമാണു റഡാറിലുള്ളത്. ഉപഗ്രഹസഹായമില്ലാതെയാണ് ഇതിന്റെ പ്രവർത്തനം. 

Content Highlight: Doppler Radar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com