ADVERTISEMENT

ന്യൂഡൽഹി ∙ സൈബർ തട്ടിപ്പിന് ഇരയായി പണം നഷ്ടമാകുന്നവർക്ക്, അന്വേഷണം തീരുംവരെ കാത്തുനിൽക്കാതെ നഷ്ടപരിഹാരം നൽകാൻ ബാങ്കുകളടക്കം ധനകാര്യസ്ഥാപനങ്ങൾ തയാറാകണമെന്നു പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ചെയ്തു. 

സൈബർ തട്ടിപ്പുകളിലെ അന്വേഷണം അനന്തമായി നീളാറുണ്ട്. തട്ടിപ്പുകാരിൽനിന്നു പണം വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ട്. ഈ അവസ്ഥയിൽ ഇരകൾക്കു സംരക്ഷണം ഉറപ്പാക്കാനും കൂടുതൽ ധനകാര്യസ്ഥാപനങ്ങൾ സുരക്ഷാമുൻകരുതലെടുക്കാനും ശുപാർശ സഹായിക്കുമെന്ന് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട സമിതി അഭിപ്രായപ്പെട്ടു. ബിജെപി എംപി ജയന്ത് സിൻഹയാണു സമിതി അധ്യക്ഷൻ. 

ഡിജിസിഎയ്ക്ക് (വ്യോമയാന ഡയറക്ടറേറ്റ് ജനറൽ) സമാനമായി സൈബർ പ്രൊട്ടക‍്ഷൻ അതോറിറ്റി ആരംഭിക്കണമെന്നും ശുപാർശയുണ്ട്.

മറ്റ് പ്രധാന ശുപാർശകൾ: 

∙ വ്യാജ വായ്പ ആപ്പുകൾ തടയാൻ അംഗീകൃത ആപ്പുകളെ പ്രത്യേകമായി തരംതിരിക്കണം. 

∙ സഹകരണ ബാങ്കുകളിലടക്കം സൈബർ സുരക്ഷാ ഓഡിറ്റ് ശക്തമാക്കണം. 

∙ ഒടിപി പോലെയുള്ള മാർഗങ്ങൾ വഴി ഉപയോക്താക്കളുടെ അനുമതിയില്ലാതെ അക്കൗണ്ടിൽ നിന്നു പണം ഒരുതരത്തിലും ഈടാക്കരുത്. 

∙ ബാങ്ക് അക്കൗണ്ടിലെ എല്ലാ ഇടപാടുകളും കൃത്യമായി എസ്എംഎസ് വഴി ഉപയോക്താവിനെ അറിയിക്കണം. 

∙ ആപ്പുകളുടെ ഉറവിടം, വികസിപ്പിച്ചവരുടെ ഐഡന്റിറ്റി അടക്കം സകല വിവരങ്ങളും ലഭ്യമാക്കാൻ ആപ് സ്റ്റോറുകൾക്ക് വ്യവസ്ഥ ഏർപ്പെടുത്തണം.

English Summary : Parliamentary committee recommends Don't delay cyber fraud compensation  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com