ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിൽ കലാപം തുടരുന്നതിനിടെ വിശാല നാഗാലാൻഡ് (നാഗാലിം) ചർച്ചകൾക്കു വേഗം കൂട്ടണമെന്നാവശ്യപ്പെട്ടു നാഗാ ഗോത്രങ്ങൾ ഇന്നു റാലി നടത്തും. നാഗാ സംഘടനകളുടെ ഏകോപന സമിതിയായ യൂണൈറ്റഡ് നാഗാ കൗൺസിൽ (യുഎൻസി) നാഗാ ഭൂരിപക്ഷ ജില്ലകളിലാണ് റാലി നടത്തുന്നത്. റാലിക്ക് കുക്കി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. 

വിശാലാ നാഗാലാൻഡുമായി ബന്ധപ്പെട്ട അവസാന കരാറിനായിട്ടാണു നാഗാ സംഘടനകളുടെ പ്രക്ഷോഭം. രക്തരൂഷിതമായ നാഗാ കലാപത്തിന് അവസാനം കുറിക്കാൻ 8 വർഷം മുൻപ് കേന്ദ്രസർക്കാരും നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (എസ്എസ്‍സിഎൻ-ഐഎം) പ്രാഥമിക കരാർ ഒപ്പിട്ടിരുന്നു. എത്രയും പെട്ടെന്ന് അവസാന കരാറിലെത്തണമെന്നാണ് നാഗാസംഘടനകളുടെ ആവശ്യം. നാഗാലാൻഡിനു പുറമേ മണിപ്പുരിലെയും അസമിലെയും അരുണാചൽപ്രദേശിലെയും നാഗാ ഭൂരിപക്ഷപ്രദേശങ്ങൾ, മ്യാൻമറിലെ നാഗാ ഭൂരിപക്ഷപ്രദേശങ്ങൾ എന്നിവ ഉൾപ്പെട്ടതാണു വിശാല നാഗാലാൻഡ്. നാലാഗാൻഡ് ഒഴികെയുള്ള സംസ്ഥാനങ്ങൾ അവരുടെ പ്രദേശങ്ങൾ വിശാല നാഗാലാൻഡിന്റെ ഭാഗമാകുന്നതിന് എതിരാണ്. 

കരാറിന്റെ ഭൂരിപക്ഷം നിബന്ധനകളോടും ഇരുവിഭാഗത്തിനും യോജിപ്പാണെങ്കിലും പ്രത്യേക പതാക, പ്രത്യേക ഭരണഘടന എന്നീ നാഗാ സംഘടനകളുടെ ആവശ്യത്തിൻമേലാണ് ചർച്ച വഴിമുട്ടി നിൽക്കുന്നത്. എൻഎസ്‌സിഎൻ-ഐഎം ഈ ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറുമല്ല. മണിപ്പുരിൽ കുക്കികളെ വംശഹത്യ ചെയ്യുന്ന സാഹചര്യത്തിൽ നാഗാ റാലിക്ക് പിന്തുണ നൽകുകയാണെന്നു കുക്കി സംഘടനകൾ പറഞ്ഞു. 

English Summary : Naga tribes rally for wider Nagaland today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com