ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യദ്രോഹം സംബന്ധിച്ച 124എ വകുപ്പ് സർക്കാരിനെതിരായ ശബ്ദങ്ങൾ അടിച്ചമർത്താൻ ഉപയോഗിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു ഇതൊഴിവാക്കാൻ സുപ്രീം കോടതി ഇടപെട്ടത്. അന്തിമ തീരുമാനം സർക്കാരിനു വിട്ട കോടതി, ഈ വകുപ്പ് ഐപിസിയിൽ നിന്ന് ഒഴിവാക്കിക്കൂടേ എന്നും ചോദിച്ചു. എന്നാൽ, ഇതു നിലനിർത്തി ദുരുപയോഗം തടയാനുള്ള വഴികൾ സ്വീകരിക്കുകയാണു വേണ്ടതെന്നായിരുന്നു ദേശീയ നിയമ കമ്മിഷൻ നൽകിയ ശുപാർശ. 

ഇതിന്റെ തുടർച്ചയായി രാജ്യദ്രോഹം ഒഴിവാക്കിയെന്നു പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, ഒരുപടി കൂടി കടന്നു നിയമത്തിന്റെ പരിധിയും സാധ്യതയും കൂടുതൽ വിശാലമാക്കുന്ന മറ്റൊരു വകുപ്പ്(150) ദേശീയ നിയമസംഹിതയിൽ ഉൾപ്പെടുത്തുകയാണു ചെയ്തത്. സാമ്പത്തിക മാർഗങ്ങളിലൂടെ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ദേശദ്രോഹം സംബന്ധിച്ച 150–ാം വകുപ്പിന്റെ ഭാഗമാണ്. ജീവപര്യന്തം തടവാകാമെന്നു വ്യവസ്ഥ നിലനിർത്തി. അല്ലെങ്കിൽ 7 വർഷം വരെ തടവും പിഴയുമെന്നതാണു പുതിയ വ്യവസ്ഥ. ഐപിസിയിൽ ഇതു 3 വർഷം വരെ തടവും പിഴയുമായിരുന്നു.

English Summary: Sedition Section: reform does not count Supreme Court's concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com