ADVERTISEMENT

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ കോളുകൾ, ഇന്റർനെറ്റ് എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുതിയ ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കുന്നു. ഉപയോക്താക്കൾക്കും അഭിപ്രായം അറിയിക്കാം. 

മൊബൈൽ ഫോൺ വിളികൾ ഇടയ്ക്കു മുറിയുന്നു (കോൾ ഡ്രോപ്), ഇന്റർനെറ്റിനു വേഗമില്ല തുടങ്ങിയ പരാതികൾ ഉയരുന്നതിനിടെയാണു ട്രായിയുടെ സുപ്രധാനമായ നീക്കം. 5ജി കാലഘട്ടത്തിനായി പുതിയ മാനദണ്ഡം വേണമെന്നാണ് ട്രായിയുടെ പക്ഷം. 

പുതിയ മാനദണ്ഡം നിശ്ചയിച്ചാൽ കമ്പനികൾ അവരുടെ സേവന നിലവാരം മെച്ചപ്പെടുത്തേണ്ടി വരും. ഒടിപി അടക്കമുള്ളവയ്ക്കായി എസ്എംഎസുകൾ കാര്യമായി ഉപയോഗിക്കുന്നതിനാൽ എസ്എംഎസിനും പുതിയ ഗുണനിലവാര മാനദണ്ഡം വരും. പലപ്പോഴും എസ്എംഎസുകൾ സമയത്ത് കിട്ടുന്നില്ലെന്ന പരാതിയുണ്ട്. കരടുനിർദേശമനുസരിച്ച് ഒരു ടെലികോം കമ്പനിയുടെ നെറ്റ്‍വർക്ക് 95% എസ്എംഎസുകളും അവ അയച്ച് 20 സെക്കൻഡിനുള്ളിൽ ഫോണിലെത്തണം. ഗുണനിലവാര മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കമ്പനികൾ പിഴ നൽകണം. സെപ്റ്റംബർ 20 വരെ അഭിപ്രായം അറിയിക്കാം.

English Summary : Phone call and internet quality standards are coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com