ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന റിപ്പോർട്ട് കരസേന നിഷേധിച്ചു. ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തിൽ പാക്ക് ഭീകരരുടെ 4 താവളങ്ങൾ സേന തകർത്തുവെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച പാക്ക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി സേന അറിയിച്ചു. വെടിയേറ്റ 2 ഭീകരർ പാക്ക് മേഖലയിലേക്കു പിൻവാങ്ങിയെന്നാണു സൂചന. ഇവർ ഉപേക്ഷിച്ച 2 എകെ 47 തോക്കുകൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. 

ഇതിനിടെ, പാക്കിസ്ഥാനിലേക്കു ലഹരിമരുന്നും ആയുധങ്ങളും കടത്താൻ ശ്രമിച്ച 6 ഇന്ത്യക്കാരെ പിടികൂടിയതായി പാക്ക് സേന അവകാശപ്പെട്ടു. പാക്ക് അധിനിവേശ കശ്മീർ അതിർത്തിയിൽ ഇന്ത്യൻ സൈനികരുടെ വെടിയേറ്റ് 62 വയസ്സുകാരൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. 

English Summary : Army refutes surgical strike claim, guns down 2 terrorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com