ADVERTISEMENT

ബെംഗളൂരു∙ ഇതുവരെ പുറത്തെത്തിയ കണക്കനുസരിച്ച് ചന്ദ്രയാൻ 3 ദൗത്യത്തിനായി  625 കോടി രൂപയാണ് ചെലവ്. 2022ലെ ഏറ്റവും വലിയ പണംവാരി ഹോളിവുഡ് ചലച്ചിത്രമായ അവതാർ–ദ വേ ഓഫ് വാട്ടറിന്റെ ബജറ്റ് 3820 കോടി രൂപയാണ്. അവതാറിന്റെ ആറിലൊന്ന് മാത്രമാണ് ചന്ദ്രയാനു വേണ്ടിവന്ന ചെലവ്.

ബഹിരാകാശ ദൗത്യം പ്രമേയമാക്കിയ ‘ഇന്റർസ്റ്റെല്ലർ (2014)’ എന്ന ഹോളിവുഡ് സിനിമയുടെ ബജറ്റുണ്ടെങ്കിൽ (ഏകദേശം 1200 കോടി രൂപ) ഏകദേശം രണ്ട് ചന്ദ്രയാൻ ദൗത്യം നടത്താം.

ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയായ ‘ആർആർആർ’ നിർമിക്കാൻ ചെലവായത് ഏകദേശം 550 കോടി രൂപയാണ്. 75 കോടി രൂപ ചന്ദ്രയാനുമായി വ്യത്യാസം.

English Summary: The cost is one-sixth of Avatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com