ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കം കണ്ടെത്താനായി കർണാടക സർക്കാർ ‘വസ്തുത പരിശോധനാ സമിതി’ രൂപീകരിക്കുന്നതിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. വസ്തുത പരിശോധന സ്വതന്ത്ര സ്ഥാപനങ്ങളാണു ചെയ്യേണ്ടത്. സർക്കാരിന്റെ കീഴിലായാൽ വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഉപാധിയായി ഇതു മാറാനിടയുണ്ടെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി.

മുൻകൂർ നോട്ടിസ് നൽകുക, അപ്പീൽ ചെയ്യാൻ അവസരം നൽകുക, ജുഡീഷ്യൽ മേൽനോട്ടമുണ്ടാവുക തുടങ്ങി അടിസ്ഥാനനീതി ഉറപ്പാക്കുന്ന തത്വങ്ങൾ പിന്തുടരേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

സമാനമായ സംവിധാനം ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് നൽകിയ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

English Summary: Editors Guild voices concern over Karnataka govt decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com