ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുമായോ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുമായോ സഖ്യത്തിനില്ലെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്‌പി തനിച്ചു തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സമൂഹമാധ്യമമായ എക്സിൽ മായാവതി കുറിച്ചു. 

ജാതീയ–വർഗീയ–മൂലധന വിഷയങ്ങളിൽ ബിഎസ്‌പിക്കു ചേരാത്ത നയം പുലർത്തുന്നവരാണ് ഇരുസഖ്യങ്ങളും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2007ലേതു പോലെ ബിഎസ്പി മത്സരിക്കുമെന്നും അവർ വിശദീകരിച്ചു. 

കഴിഞ്ഞ ലോക്സഭാ, യുപി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എസ്പി, കോൺഗ്രസ് പാർട്ടികളുമായി മായാവതി സഖ്യമുണ്ടാക്കിയിരുന്നു. യുപിയിൽ 10 എംപിമാരാണു ബിഎസ്പിക്കുള്ളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചതിനു പിന്നാലെ മുൻ എംഎൽഎ ഇമ്രാൻ മസൂദിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിഎസ്പി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. 

English Summary : BSP to face elections alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com