ADVERTISEMENT

ന്യൂഡൽഹി∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള തൊഴിലാളികൾക്കു വേതനം നൽകുന്നതിന് ആധാർ നിർബന്ധമാക്കുന്നത് ഡിസംബർ 31 വരെ നീട്ടി. ഇന്നു വരെയാണു സമയം അനുവദിച്ചിരുന്നത്. 

ആധാർ അധിഷ്ഠിത പണമിടപാടു സംവിധാനത്തിലൂടെ (എബിപിഎസ്) വേതനം നൽകാൻ ജനുവരിയിലാണു കേന്ദ്രം തീരുമാനിച്ചത്. നാലാം തവണയാണു സമയപരിധി നീട്ടുന്നത്. തൊഴിലാളികളുടെ ആധാർ നമ്പർ ആവശ്യപ്പെടുമെങ്കിലും അതു നൽകാത്തതിന്റെ പേരിൽ ജോലി നിഷേധിക്കരുതെന്നു നിർദേശമുണ്ട്. ആധാർ നൽകാത്തതിന്റെ പേരിൽ തൊഴിൽ കാർഡുകൾ റദ്ദാക്കാനും കഴിയില്ല. 

എബിപിഎസ് അനുസരിച്ച് ഒരു തൊഴിലാളിയുടെ ആധാർ തൊഴിൽ കാർഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കും. ജൂലൈയിൽ 88.51% പേർക്കും എബിപിഎസ് വഴിയാണു വേതനം നൽകിയത്. 

English Summary : Job Guarantee wages : Aadhaar linking extended till December 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com