ആധാർ പുതുക്കാൻ 3 മാസം കൂടി സമയം; ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം

Mail This Article
×
ന്യൂഡൽഹി ∙ ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം 3 മാസം കൂടി നീട്ടി. ഈ മാസം 14 വരെയായിരുന്ന സമയം ഡിസംബർ 14 വരെയാണു നീട്ടിയത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി പുതുക്കുന്നതിനുള്ള 50 രൂപ ചാർജ് തുടരും.
10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് നിർബന്ധമല്ലെങ്കിലും രേഖകൾ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ യുഐഡിഎഐ പ്രേരിപ്പിക്കുന്നുണ്ട്. ആധാർ വിവരശേഖരത്തിന്റെ കൃത്യത കൂട്ടുകയാണു ലക്ഷ്യം.
English Summary: 3 more months to renew Aadhaar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.