ഇംഫാൽ ∙ മണിപ്പുരിൽ ഒരു സൈനികന്റെ മൃതദേഹം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തേക് ഗ്രാമത്തിൽനിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കരസേനാ ജവാനായ സെർറ്റോ താങ്താങ് കോമാണ് മരിച്ചത്.
മണിപ്പുരിലെ കാങ്പോക്പി ജില്ലയിലെ ആർമി ഡിഫൻസ് സെക്യൂരിറ്റി കോർ പ്ലറ്റൂണിലെ അംഗമാണ് ഇദ്ദേഹം.
ഇംഫാൽ വെസ്റ്റിലെ തരുങ്ങിൽ നിന്നുള്ള സെർറ്റോ ലീവിലായിരുന്നു. വീട്ടിൽനിന്ന് ശനിയാഴ്ച പത്തുമണിയോടെ സെർറ്റോയെ ആയുധധാരികളായ അക്രമികൾ തലയ്ക്ക് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. തലയിൽ വെടിയേറ്റ മുറിവുണ്ട്.
English Summary: Soldier killed in Manipur