‘മന്ദിരമല്ല, രാജ്യത്തിന്റെ സ്ഥിതി മാറ്റൂ’: വിമർശനവുമായി ഖർഗെ

HIGHLIGHTS
  • നടന്നത് ജി20 അല്ല, ജി2 എന്ന് ഖർഗെയുടെ പരിഹാസം
man-mohan-singh-in-rajyasabha-meeting
രാജ്യസഭാ സമ്മേളനത്തിൽ വീൽചെയറിലിരുന്നു പങ്കെടുക്കുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്.
SHARE

ന്യൂഡൽഹി ∙ പാർലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റിയതുവഴി സർക്കാർ എന്തു നേടിയെന്നും മാറ്റം വേണമെങ്കിൽ രാജ്യത്തിന്റെ നിലവിലെ സ്ഥിതി മാറ്റണമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വിമർശിച്ചു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാതെ ജി 20 ഉച്ചകോടിയെപ്പറ്റി മാത്രമാണു രാജ്യം ചർച്ച ചെയ്യുന്നത്. യുവാക്കൾക്കു ജോലി നൽകൂ. നടന്നത് ജി20 എന്നു പറയാനാവില്ല; ജി2 എന്നു വിളിക്കണം. കാരണം പൂജ്യം താമര കൊണ്ടു മറച്ചനിലയിലായിരുന്നു – ഖർഗെ പരിഹസിച്ചു. 

പാർലമെന്റിന്റെ ചരിത്രത്തെക്കുറിച്ചു സംസാരിച്ച കേന്ദ്രമന്ത്രിയും ഭരണകക്ഷി നേതാവുമായ പീയുഷ് ഗോയൽ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെക്കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ലെന്നു ജോൺ ബ്രിട്ടാസ് (സിപിഎം) കുറ്റപ്പെടുത്തി. 

എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകിയ മോഡൽ മന്ത്രിസഭയായിരുന്നു നെഹ്റുവിന്റേത്. ഇപ്പോൾ രാജ്യത്തെ 20 കോടി മുസ്‌ലിംകൾക്ക് ഭരണ, നിയമ മേഖലകളിൽ പ്രാതിനിധ്യമില്ല. സോഷ്യലിസം എന്നത് അദാനിസം ആയി മാറിയെന്നും മഹാത്മാഗാന്ധിയെ മാറ്റി സവർക്കറെ പ്രതിഷ്ഠിക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സഭയിൽ സിപിഐക്കു സംസാരിക്കാൻ അവസരം നിഷേധിച്ചതിനെതിരെ ബിനോയ് വിശ്വം രംഗത്തുവന്നു. പലതവണ ഓർമിപ്പിച്ചിട്ടും സഭാധ്യക്ഷൻ സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സിപിഐയോടുള്ള അവഹേളനമാണിതെന്നും അദ്ദേഹം ആരോപിച്ചു. 

English Summary : Not a building; Change country status says Mallikarjun Kharge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS