ADVERTISEMENT

ന്യൂഡൽഹി ∙ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ നിർബന്ധമല്ലെന്നും ഇതിനുള്ള അപേക്ഷാഫോമിൽ മാറ്റം വരുത്തുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള 6, 6ബി ഫോമുകൾ പ്രകാരം നിലവിൽ ആധാർ നമ്പർ വേണം. എന്നാൽ, വോട്ടർമാരുടെ റജിസ്ട്രേഷൻ സംബന്ധിച്ച ചട്ടത്തിലെ (2022) 26ബി വകുപ്പു പ്രകാരം ആധാർ നിർബന്ധമല്ലെന്നു കമ്മിഷൻ കോടതിയെ അറിയിച്ചു. 

ഇതിനകം 66 കോടിയിൽപരം ആളുകൾ ആധാർ നമ്പർ അപ്‍ലോഡ് ചെയ്തു. എന്നാൽ, ഇതു നിർബന്ധമല്ല. ഇക്കാര്യത്തിൽ വ്യക്തത നൽകിക്കൊണ്ടു മാറ്റം വരുത്തും– കമ്മിഷൻ അറിയിച്ചു. തെലങ്കാനയിലെ കോൺഗ്രസ് നേതാവ് ജി. നിരഞ്ജനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

English Summary: Aadhar not mandatory for Voters list enrollment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com