ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരിലെ തന്നെ മറ്റൊരു ജോലിയിലേക്ക് അനുമതിയില്ലാതെ മാറുന്ന ഉദ്യോഗസ്ഥന് നേരത്തേയുള്ള സർവീസിനും പെൻഷനും അർഹതയുണ്ടാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജീവനക്കാരനായിരുന്ന വിജയകുമാർ അനുമതിയില്ലാതെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ചേർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. 

1998 ലാണ് സിഐഎസ്എഫിലെ ജോലി ഉപേക്ഷിച്ചു വിജയകുമാർ എച്ച്എഎല്ലിൽ ജോലി നേടിയത്. 2003നു മുൻപുള്ളതായതിനാൽ സെൻട്രൽ സിവിൽ സർവീസ് പെൻഷൻ ചട്ടമാണ് (സിസിപിഎസ്) ബാധകമാകുക. അനുമതിയില്ലാതെ മറ്റൊരു ജോലിയിൽ പ്രവേശിച്ചാൽ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നു സിസിപിഎസിലെ 26–ാം ചട്ടത്തിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

English Summary : No service and pension if job change without permission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com