ADVERTISEMENT

ന്യൂഡൽഹി ∙ പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ (86) അന്തരിച്ചു. നൃത്തലോകത്തെ സംഭാവനകൾ പരിഗണിച്ചു 2002 ൽ പത്മശ്രീയും 2013 ൽ പത്മഭൂഷണും ലഭിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. സംസ്കാരം ഇന്നുച്ചയ്ക്കു 2നു ലോധി റോഡ് ശ്മശാനത്തിൽ നടക്കും. ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈദ്യനാഥനാണ് ഭർത്താവ്. മക്കൾ: സി.വി.രാമചന്ദ്രൻ, സി.വി.കാമേഷ്. പ്രശസ്ത നർത്തകിയും മലയാളിയുമായ രമ വൈദ്യനാഥൻ മരുമകളാണ്. നർത്തകിയായ ദക്ഷിണ വൈദ്യനാഥൻ ഭാഗേൽ പേരക്കുട്ടിയാണ്. 

കർണാടകയിലെ ബെള്ളാരിയിൽ 1937ൽ ജനിച്ച സരോജ ചെന്നൈയിലാണ് വളർന്നത്. ബാഡ്മിന്റൻ താരമായിരുന്ന സരോജ നർത്തകി കമല ലക്ഷ്മണന്റെ നൃത്തപരിപാടിയിൽ ആകൃഷ്ടയായാണു രംഗത്തേക്കെത്തുന്നത്.  അരനൂറ്റാണ്ടിലേറെ നീണ്ട നൃത്തജീവിതത്തിനിടെ 10 മുഴുനീള ബാലെകളും രണ്ടായിരത്തിലേറെ ഭരതനാട്യ നൃത്തങ്ങളും സംവിധാനം ചെയ്തു.

English Summary : Saroja Vaidyanathan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com