ADVERTISEMENT

ഉദയ്പുർ ∙ നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദയും വിവാഹചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഞായറാഴ്ച ലീലാ പാലസിലായിരുന്നു വിവാഹം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സാനിയ മിർസ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു. 

‘‘ആദ്യം കണ്ടപ്പോൾത്തന്നെ ഞങ്ങൾക്ക് ഇഷ്ടമായി. ഈ നിമിഷത്തിനു വേണ്ടിയാണു കാത്തിരുന്നത്. ഞങ്ങൾ മിസ്റ്ററും മിസിസ്സുമായിരിക്കുന്നു. ഒരുമിച്ചല്ലാതെ ജീവിക്കാനാവില്ല’’ വിവാഹചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ ഇരുവരും പോസ്റ്റ് ചെയ്തു. 

English Summary : Actor Parineeti Chopra weds Aam Aadmi Party leader Raghav Chadha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com